Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Messi Museum

America

മെ​സി "ഫീ​വ​ർ'; ക്ലി​നി​ക്ക് മ്യൂ​സി​യ​മാ​ക്കി ഡാ​ള​സി​ലെ ഡോ​ക്‌​ട​ർ

ഡാ​ള​സ്: ഫു​ട്ബോ​ൾ ഇതിഹാസം ല​യ​ണ​ൽ മെ​സിയോ​ടു​ള്ള ആ​രാ​ധ​ന മൂ​ത്ത് ത​ന്‍റെ ക്ലി​നി​ക്കി​നെ മെ​സി മ്യൂ​സി​യ​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് ഡാള​സി​ലു​ള്ള ഒ​രു അ​ർ​ജ​ന്‍റീ​ന​ൻ വം​ശ​ജ​നാ​യ ഡോ​ക്ട​ർ.

നോ​ർ​ത്ത് ഡാ​ള​സി​ൽ പ്രാ​ക്‌ടീ​സ് ചെ​യ്യു​ന്ന ഡോ. ​ഗു​സ്താ​വോ ഡേ (61) ​ആ​ണ് ത​ന്‍റെ ക്ലി​നി​ക്കി​ന്‍റെ ചു​വ​രു​ക​ളും ഇ​ട​നാ​ഴി​ക​ളും മെ​സി​യു​ടെ ചി​ത്ര​ങ്ങ​ളും അ​ർ​ജ​ന്‍റീ​നിയൻ പ​താ​ക​ക​ളും കൊ​ണ്ട് അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച താ​രം മെ​സിയാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്ന ഡോ​ക്ട​ർ, മെ​സി​യു​ടെ ക​രി​യ​റി​ലെ സു​പ്ര​ധാ​ന നി​മി​ഷ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും സ്മ​ര​ണി​ക​ക​ളും ഇ​വി​ടെ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ക്ലി​നി​ക്കി​ലെ പ​ന്ത്ര​ണ്ടോ​ളം പ​രി​ശോ​ധ​നാ മു​റി​ക​ളി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലു​ട​നീ​ളം മെ​സി പ്ര​ഭാ​വം ദൃ​ശ്യ​മാ​ണ്.

ത​ന്‍റെ മ​ക്ക​ളോ​ടൊ​പ്പം ചേ​ർ​ന്നാ​ണ് ഡോ​ക്‌ട​ർ ഈ മെ​സി മ്യൂ​സി​യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന ഡാളസി​ൽ ഈ ​ഡോ​ക്ട​റു​ടെ ക്ലി​നി​ക്കും ഇ​പ്പോ​ൾ ഫു​ട്ബോ​ൾ പ്രേ​മി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up